ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന് മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച്‌ സിം എത്തിച്ചു

തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാവിനായി ജയിലിലേക്ക് സിം കടത്താന്‍ ശ്രമം. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിലായിരുന്നു സംഭവം.

പെരുവന്താനത്ത് നിന്നും അറസ്റ്റിലായ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സൈനുദീനെ കാണാനെത്തിയ ബന്ധുക്കളാണ് സിം കാര്‍ഡ് കൈമാറിയത്.

ഇവര്‍ കൈമാറിയ ഖുറാനിനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്. സൂപ്രണ്ടിൻറെ പരാതിയില്‍ വിയ്യൂര്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

ജയിലിൻറെ ചുമതലയുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയൻറെ സേനാംഗങ്ങളാണ് സിം കാര്‍ഡ് കണ്ടെത്തിയത്. ഭാര്യ നദീറ, മകന്‍ മുഹമ്മദ് യാസീന്‍, അച്ഛന്‍ മുഹമ്മദ് നാസര്‍ എന്നിവരാണ് സിം കടത്താന്‍ ശ്രമിച്ചത്.

സിം അഡ്രസ് പരിശോധനയ്ക്ക് ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ മാസം 31നാണ് സിം കൈമാറ്റം നടന്നത്.

Related posts

Leave a Comment