പ്രതി റിമാന്റിൽ;മരണം വരെ സംഭവിക്കാവുന്ന ചവിട്ട്; ശ്രമിച്ചത് നരഹത്യയ്‌ക്ക്

കണ്ണൂര്‍ : തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ സംഭവത്തില്‍ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്.

പ്രതി മുഹമ്മദ് ശഹ്ഷാദ് നടത്തിയത് കുറ്റകരമായ നരഹത്യാശ്രമമെന്ന് പോലീസിന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ആദ്യം കുട്ടിയുടെ തലയ്‌ക്കടിച്ച പ്രതി, കാറിന് സമീപത്ത് നിന്ന് കുട്ടി മാറാതെ വന്നതോടെ കാലുകൊണ്ട് ചവിട്ടുകയായിരുന്നു. കുട്ടി തിരിഞ്ഞില്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. തന്റെ കാറില്‍ ചാരി നിന്നതിനാണ് 20 കാരനായ മുഹമ്മദ് ശഹ്ഷാദ് ആറ് വയസുകാരനായ കുട്ടിയെ മര്‍ദ്ദിച്ചത്.

രാജ്സ്ഥാന്‍ സ്വദേശികളായ നാടോടി കുടുംബത്തിലെ കുട്ടിയായിരുന്നു ഇത്. തുടര്‍ന്ന് സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടു.

അര്‍ദ്ധരാത്രി തന്നെ പോലീസ് എത്തി പ്രതിയെ പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു.

ഇതിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തുടര്‍നടപടിക്ക് പോലീസ് തയ്യാറായത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Related posts

Leave a Comment