കണ്ണൂര്‍: തലശ്ശേരി പാലയാട് ക്യാംപസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ അലന് ഷുഹൈബ് കസ്റ്റഡിയില്‍. ധര്‍മടം പോലീസാണ് അലനെ കസ്റ്റഡിയില്‍ എടുത്തത്.
വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണെന്നും അലന് ആരോപിച്ചു.
കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദറുവിനെയും മുര്‍ഷിദിനെയും അഞ്ചാം വര്‍ഷ വിദ്യാര്‍ത്ഥി നിഷാദ് ഊരാ തൊടിയെയും അകാരണമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് അലന് ഷുഹൈബ് ആരോപിക്കുന്നുണ്ട്.
ഇന്ന് രാവിലെ മുതല്‍ പാലയാട് ക്യാംപസില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ വര്‍ഷം നടന്ന റാഗിംഗുമായി ബന്ധപ്പെട്ട വിഷയമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.
റാഗിങ് പരാതി ലഭിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കാനാണ് അലനെയും കൂട്ടരെയും കസ്റ്റഡിയില്‍ എടുത്തതുമെന്നാണ് ധര്‍മടം പോലീസ് നല്കുന്ന വിശദീകരണം.