അതിഗംഭീരം; സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ കാരവാന്‍; വീഡിയോ പുറത്തുവിട്ട് ആശിര്‍വാദ് സിനിമാസ്- Mohanlal, Vanity Van, 2255

സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ മാത്രമല്ല, അവരുടെ വാഹനങ്ങള്‍ക്കും ആരാധകരേറെയാണ്. മമ്മൂട്ടിയുടെ കാര്‍ കളക്ഷനും, 369 എന്ന നമ്ബറും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.

2255 എന്ന മോഹന്‍ലാലിന്റെ നമ്ബറും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്നത് സൂപ്പര്‍ താരത്തിന്റെ സൂപ്പര്‍ കാരവാനാണ്. മോഹന്‍ലാലിന്റെ പുതിയ കാരവാന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ആഡംബര കാരവാന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയും വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ലിവിങ് റൂമിന്റെയും മേക്കപ്പ് റൂമിന്റെയുമടക്കം ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. ആവശ്യമുള്ളപ്പോള്‍ മാത്രം ഉയര്‍ന്നു വരുന്ന വലിയ ടിവിയാണ് കാരവാനില്‍ ഉള്ളത്. ഫ്രിഡ്ജും, വാഷ് റൂമും അടക്കം നിരവധി സൗകര്യങ്ങള്‍ മോഹന്‍ലാലിന്റെ പുതിയ വാഹനത്തിലുണ്ട്. കാരവാനിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന് മനോഹരമായ ഗ്രാഫിക്സും നല്‍കിയിരിക്കുന്നു.

കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സാണ് മോഹന്‍ലാലിന്റെ കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി 34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 170 ബിഎച്ച്‌പി കരുത്തും 520 എന്‍എം ടോര്‍ക്കും എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. 2255 എന്ന തന്റെ ജനപ്രിയ നമ്ബറാണ് പുതിയ കാരവാനിനും മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്.

Related posts

Leave a Comment