പൊന്നൊഴുക്കാന്‍ ദുബായ് – കൊച്ചി –ഡൽഹി; സ്വർണക്കടത്ത് തന്ത്രം പൊളിച്ച് ഡിആർഐ

കൊച്ചി∙ ദുബായ്-കൊച്ചി–ഡൽഹി വിമാനത്തിലൂടെയുള്ള സ്വർണക്കടത്ത് ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) പിടിച്ചപ്പോൾ പൊളിഞ്ഞത് സ്വർണക്കടത്തുകാരുടെ പുതുതന്ത്രം. വിദേശത്തുനിന്നു കൊണ്ടു വരുന്ന സ്വർണം ആഭ്യന്തര ടെർമിനലിലൂടെ പുറത്തെത്തിക്കുകയായിരുന്നു കടത്തുകാരുടെ ലക്ഷ്യം. ഡിആർഐക്കു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഏഴു കിലോയോളം വരുന്ന സ്വർണം പിടിച്ചെടുത്തത്.

സംഭവത്തിൽ ഇന്നലെ ആറു പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തു
ദുബായിൽനിന്ന് കൊച്ചിയിൽ എത്തി ആഭ്യന്തര സർവീസ് നടത്തുന്ന വിമാനത്തിൽ പ്രത്യേകം ടിക്കറ്റെടുത്താണ് ഉയർന്ന അളവിൽ സ്വർണം കടത്താൻ ശ്രമം നടത്തിയത്. ദുബായിൽനിന്നു സ്വർണവുമായി കൊച്ചിയിലേക്കുള്ള വിമാനത്തിൽ കയറിയ രണ്ടു പേർ സ്വർണം നിശ്ചിത സീറ്റിന് അടിയിൽ ഒളിപ്പിക്കുന്നു. ഇതേ സീറ്റിലോ സമീപത്തോ ആയി കൊച്ചിയിൽനിന്നു ഡൽഹിയിലേക്ക് ബുക്ക് ചെയ്ത മൂന്നു പേർ അവിടെ ആഭ്യന്തര ടെർമിനലിലൂടെ സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമിച്ചത്. ഈ തന്ത്രമാണ് ഡിആർഐ പൊളിച്ചത്

ആഭ്യന്തര ടെർമിനലുകളിൽ കാര്യമായ കസ്റ്റംസ് പരിശോധന സാധാരണയായി ഉണ്ടാകാറില്ല എന്ന സൗകര്യം മുതലെടുത്ത് സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമം. കൊച്ചി വിമാനത്താവളത്തിൽനിന്നു കയറിയ മൂന്നു പേരും ദുബായിൽനിന്നു സ്വർണവുമായി കയറിയ രണ്ടു പേരുമാണു പിടിയിലായിരിക്കുന്നത്. ഇവർ മലപ്പുറം, പാലക്കാട് സ്വദേശികളാണ് എന്നാണ് വിവരം

Related posts

Leave a Comment