പ്രണയനൈരാശ്യം; കൈ ഞരമ്പ് മുറിച്ച്‌ പാലത്തില്‍ നിന്ന് ചാടി ജീവനൊടുക്കി പെണ്‍കുട്ടി

കൊച്ചി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ജീവനൊടുക്കിയത്.

കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നു. ഇടപ്പള്ളി കുന്നുംപുറത്തിനു സമീപമുള്ള മുട്ടാര്‍ പാലത്തില്‍നിന്നു ചാടി മരിച്ചത്.

കഴിഞ്ഞ ദിവസം യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയിലാണ്. രാവിലെ അനൂജയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പ്രണയ നൈരാശ്യമാണ് മരണകാരണം എന്നു പറയുന്ന കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Related posts

Leave a Comment