പ്രമുഖ ഓണ്‍ലൈന്‍ മെസേജിങ് ആപ്പായ വാട്സ്ആപ്പ് നിശ്ചലമായി. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല.
ലോകവ്യാപകമായി പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതായി ട്വിറ്ററില്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇതുസംബന്ധിച്ച് വാട്സാപ്പ് പ്രതികരിച്ചിട്ടില്ല.
ഇന്ന് ഉച്ചക്ക് 12.30ഓടുകൂടിയാണ് വാട്സ്ആപ്പ് സേവനങ്ങള്‍ക്ക് തടസം നേരിട്ടത്. വാട്സ്ആപ്പ് സ്റ്റോറികളും ലോഡാവുന്നില്ല. വാട്സ്ആപ്പിന്റെ സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ ഇതുസംബന്ധിച്ച് വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
പ്രതിമാസം 200 കോടിയോളം സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ചാറ്റ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഫേസ്ബുക്കിനും യൂട്യൂബിനും ശേഷം മൂന്നാമത്തെ വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുമാണ്.