ഇടുക്കി: മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. തിങ്കളാഴ്ച വെള്ളത്തൂവലിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് ബൈക്ക് ഇടിച്ചു കയറുകയായിരുന്നു.
അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെയാണ് അപകടം സംഭവിച്ചത്.
അപകടം അബദ്ധത്തില്‍ സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപായപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഒന്നിലധികം ഭീഷണിക്കത്തുകളാണ് അടുത്തിടെയായി മണിക്കു ലഭിക്കുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പും മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. മണി സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ഇടിച്ചു കയറുകയായിരുന്നു.
മന്ത്രിയായിരിക്കെ മണി സഞ്ചരിച്ചിരുന്ന കാറിന്റെ ചക്രത്തിന്റെ നട്ടുകള്‍ ഊരിപ്പോയ സംഭവവുമുണ്ടായിരുന്നു. അന്നു പൊലീസ് കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാല്‍ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു.