കഴക്കൂട്ടത്തെ തക്കാരം ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്തു; അല്‍സാജ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍; പരിശോധന ശക്തമാക്കി ഹെല്‍ത്ത് സ്‌ക്വാഡ്

തിരുവനന്തപുരം: നഗരത്തില്‍ ഹെല്‍ത്ത് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കി അടിസ്ഥാനത്തില്‍ പഴകിയ കോഴിയിറച്ചിയും മറ്റു ആഹാര സാധനങ്ങളും പിടിച്ചെടുത്തു.

ഓഫീസര്‍ ഡോ.ഗോപകുമാറിന്റെ നേതൃത്വത്തില്‍ അല്‍സാജ്, തക്കാരം, തമ്ബാനൂര്‍ ഹൈലാന്‍ഡ് എന്നീ ഹോട്ടലുകള്‍ പരിശോധിച്ചു. അല്‍സാജ് ഹോട്ടല്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന തക്കാരം ഹോട്ടലില്‍ പഴകിയതും ഉപയോഗശൂന്യമായതുമായ 12 കിലോ കോഴിയിറച്ചിയും ആറ് കിലോ മറ്റ് ആഹാര സാധനങ്ങളും, പ്ലാസ്റ്റിക്, നിരോധിച്ച ക്യാരിബാഗ് എന്നിവയും പിടിച്ചെടുത്തു. കഴക്കൂട്ടം അല്‍-സാജ്, തക്കാരം എന്നീ ഹോട്ടലുകളില്‍ ദ്രവമാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറ്റ് ഹോട്ടലുകളിലും സ്‌ക്വാഡ് പരിശോധന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ഷൈനി പ്രസാദ്, അരുണ്‍, ദിവ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. തുടര്‍ ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മേയര്‍ അറിയിച്ചു.

Related posts

Leave a Comment