കൊച്ചി: പീഡനക്കേസില്‍ വിജയ് ബാബുവിനെ പൂട്ടാനുറച്ച് പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു.
സാക്ഷികളെ കേന്ദ്രീകരിച്ച് പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് നടത്തുമെന്നും, കൂടുതല്‍ പേരെ കേസില്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നടനും, സംവിധായകനുമായ പ്രതി വിജയ് ബാബു രാജ്യത്ത് എവിടെ കാല് കുത്തിയാലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കെല്ലാം ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതി ചെന്നൈയില്‍ എത്തിയെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്ത പരന്നിരുന്നെങ്കിലും അന്വേഷണത്തില്‍ സത്യമല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.
അതേസമയം, പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ വിജയ് ബാബുവിനെ സിനിമാ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.