തൊഴില്‍ നിയമലംഘനം; ഒമാനില്‍ നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു

മസ്‍കത്ത്: ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ ദാഖിലിയയിലെ പൊലീസ് കമാന്റും നിസ്‍വ സ്‍പെഷ്യല്‍ ടാസ്‍ക് ഫോഴ്‍സും ചേര്‍ന്നാണ് നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന നടത്തിയത്.

രാജ്യത്തെ വിദേശികള്‍ക്ക് ബാധകമായ താമസ നിയമങ്ങളും തൊഴില്‍ നിയമങ്ങളും ലംഘിച്ച നിരവധി പ്രവാസികള്‍ അറസ്റിലായിട്ടുണ്ട് . ഇവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചു.

Related posts

Leave a Comment