നെടുമ്ബാശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം ഒളിപ്പിച്ച ഇറച്ചിവെട്ട് യന്ത്രം എത്തിയത് തൃക്കാക്കര തുരുത്തേല്‍ എന്റര്‍പ്രൈസിസിന്റെ പേരിലായിരുന്നു. ഈ സ്ഥാപനത്തിന്റെ ഉടമയാണ് സിറാജുദ്ദീന്. ഇയാളുടെ ഡ്രൈവറും നേരത്തെ പിടിയിലായിരുന്നു.
ഇന്നലെ രാത്രിയാണ് കൊച്ചിയില്‍ നിന്ന് ഷാബിനെ കസ്റ്റംസ് പിടികൂടിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി കാറില്‍ പോകാന്‍ ശ്രമിക്കവേ യാത്രക്കാരെ പിന്തുടര്ന്നാണ് രണ്ടേകാല്‍ കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയത്. കാറിന്റെ ഡ്രൈവര്‍ നകുലിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. യ
വാങ്ക്, ചാര്‍മിനാര്‍ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്. ഷാബിന്റെയും സിറാജുദ്ദിന്റെയും വീടുകളില്‍ കസ്റ്റംസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇരുവരുടെയും വീടുകളില്‍നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പുകളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചതായി കസ്റ്റംസ് അറിയിച്ചു.
ഷാബിന്റെ വീട്ടില്‍ ഉച്ചയ്ക്കു നടന്ന പരിശോധനയ്ക്കു ശേഷമാണു കസ്റ്റംസ് സംഘം സിറാജുദീന്റെ വീട്ടിലുമെത്തിയത്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ വി.വിവേകിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.