തൃശ്ശൂര്‍: ദുരന്ത നിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങളായി 600ലധികം ചാവക്കാട്ടുകാര്‍. ഇതിലൂടെ പ്രകൃതിക്ഷോഭം അടക്കമുളള ദുരന്തങ്ങള്‍ നേരിടാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങുകയാണ്. ദുരന്ത മുഖത്തെ നേരിടാന്‍ വാര്‍ഡ് തലത്തില്‍ ആളുകളെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ ദുരന്ത നിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങളെ ഒരുക്കുകയാണ്.
ചാവക്കാട് നഗരസഭ രൂപീകരിച്ച വാര്‍ഡ്തല ദുരന്ത നിവാരണ ലോക്കല്‍ റിസോഴ്സ് അംഗങ്ങള്‍ക്കുളള ഏകദിന പരിശീലനം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നഗരസഭാ അധ്യക്ഷന്‍ എന്‍. കെ അക്ബര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചാവക്കാട് നഗരസഭയിലെ 32 വാര്‍ഡുകളില്‍ നിന്ന് വാര്‍ഡ്സഭ മുഖേന തെരഞ്ഞെടുത്ത റിസോഴ്സ് അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കിയത്. ഒരു വാര്‍ഡില്‍ നിന്ന് 20 പേരെ ലോക്കല്‍ റിസോഴ്സ് അംഗങ്ങളായി ചുമതലപ്പെടുത്തി. കില റിസോഴ്സ് പേഴ്സണ്‍ കെ. എ രമേഷ്കുമാര്‍, അജിത ബാബുരാജ് എന്നിവര്‍ പരിശീലനം നല്കി.
നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ബി രാജലക്ഷ്മി സ്വാഗതം ആശംസിച്ചു. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. എച്ച് സലാം, എ എ മഹേന്ദ്രന്, സബൂറ ബക്കര്‍, എ. സി ആനന്ദന്, നഗരസഭ സെക്രട്ടറി കെ. ബി വിശ്വനാഥന് എന്നിവര്‍ പങ്കെടുത്തു.