ന്യൂഡല്‍ഹി: കടുത്ത ഇന്ധനക്ഷാമത്തിലും സാമ്ബത്തിക അരക്ഷിതാവസ്ഥയിലും വലയുന്ന ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ സഹായം.
ഇന്ത്യയില്‍ നിന്നും പെട്രോളിയം ഉല്പന്നങ്ങള് എത്തിക്കുന്നതിനായി ഫെബ്രുവരി രണ്ടിനാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യാസ് എക്പോര്‍ട്ട് ഇംപോര്‍ട്ട് ബാങ്കുമായി (എക്സിം) 500 മില്യണ്‍ ഡോളറിന്റെ വായ്പാ കരാര്‍ ഒപ്പുവെക്കുന്നത്. ഇതിന് പുറമെ മാര്‍ച്ച് 17 ന് 100 കോടി ഡോളറിന്റെ വായ്പയും ഇന്ത്യ അനുവദിച്ചിരുന്നു. ഇത് പ്രകാരം ഇന്ത്യയില്‍ നിന്നും ഭക്ഷണം, മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ഇറക്കുമതി ചെയ്യാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ ഈ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയ്ക്ക് ഉപയോഗിക്കാം.
സാമ്ബത്തിക പ്രതിസന്ധി രാജ്യത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ശ്രീലങ്ക സഹായം തേടിയത്. നിലവിലെ പ്രതിസന്ധി നേരിടാന്‍ ഐഎംഎഫിന്റെ സഹായം വേണമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നത്. ഇന്ധന ക്ഷാമം. പണപ്പെരുപ്പം, വിദേശ കരുതല്‍ ധനശേഖരം താഴ്ന്നത് തുടങ്ങിയ ഘടകങ്ങളാണ് രാജ്യത്തെ സാമ്ബത്തിക പ്രതിസന്ധിക്ക് കാരണമായത്. ദിവസേന മണിക്കൂറുകളോളം നീണ്ട പവര്‍ കട്ടും രാജ്യത്തുണ്ട്. കൊവിഡ്കാലത്ത് ശ്രീലങ്കന്‍ ടൂറിസം രംഗത്തിനുണ്ടായ തിരിച്ചടി, റഷ്യ-യുക്രെയന്‍ യുദ്ധം എന്നിവയാണ് പ്രതിസന്ധികളെ രൂക്ഷമാക്കിയത്.