ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിന് പിന്നാലെ രാജ്യത്ത് പാചക വാതക വിലയും കൂട്ടി. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.
കൊച്ചിയിലെ പുതിയ വില 956 രൂപയായി. 5 കിലോയുടെ ചെറിയ സിലിണ്ടറിന്റെ വില 13 രൂപ കൂടി 352 രൂപയായി. അതെസമയം നേരത്തെ വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു. 138 ദിവസത്തിന് ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇന്ധനവില വര്‍ധന ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.