ജപ്പാനിൽ ശക്തമായ ഭൂചലനം; രണ്ട് മരണം

ജപ്പാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് അനുഭവപ്പെട്ടത്. ഭൂകന്പത്തിൽ രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ടോക്കിയോയിൽനിന്ന് 297 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജപ്പാന്‍റെ വടക്കുകിഴക്കൻ തീരമേഖലകളിൽ സുനാമി മുന്നറിയിപ്പ് നൽകി. ഫുകുഷിമ മേഖലയുടെ തീരത്ത് 60 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

അപകടത്തെ തുടർന്ന് ഷിറോഷിയിൽ ഷിൻകാൻസെൻ ബുള്ളറ്റ് പാളം തെറ്റി. രണ്ടു ദശലക്ഷം വീടുകളിൽ വൈദ്യുതി മുടങ്ങിയതായി വൈദ്യുതി ദാതാക്കളായ ടെപ്കോ അറിയിച്ചു. സ്ഥിതിഗതികൾ സംബന്ധിച്ച് സർക്കാർ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയും പറഞ്ഞു.

Related posts

Leave a Comment