2 മലയാളികള്‍ ഉള്‍പെടെ 58 ഇന്‍ഡ്യന്‍ മീന്‍പിടിത്തക്കാര്‍ ആഫ്രികയില്‍ പിടിയില്‍; മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍കാര്‍

ന്യൂഡെല്‍ഹി: ( 17.03.2022) രണ്ട് മലയാളികള്‍ ഉള്‍പെടെ 58 ഇന്‍ഡ്യന്‍ മീന്‍പിടിത്തക്കാര്‍ ആഫ്രികയില്‍ പിടിയില്‍.

ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടങ്ങി കേന്ദ്ര സര്‍കാര്‍. പിടിയിലായവര്‍ക്ക് നിയമസഹായം നല്‍കാന്‍ ഇടപെടല്‍ നടത്തുമെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രാലയം അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് മീന്‍പിടിത്തക്കാര്‍ ഈസ്റ്റ് ആഫ്രികന്‍ ദ്വീപായ സീഷെല്‍സില്‍ പിടിയിലായതെന്നാണ് വിവരം.

വിഴിഞ്ഞം സ്വദേശികളായ ജോണിയും തോമസുമാണ് സംഘത്തിലെ മലയാളികള്‍. കഴിഞ്ഞ മാസം 22ന് കൊച്ചിയില്‍ നിന്നാണ് സംഘം അഞ്ച് ബോടുകളിലായി യാത്ര തിരിച്ചത്. സംഘവും ഇവര്‍ സഞ്ചരിച്ച ബോടുകളും ആഫ്രികന്‍ പൊലീസിന്റെ കസ്റ്റഡിയിലാണെന്നാണ് റിപോര്‍ട്. സംഘത്തെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സീഷെല്‍സ് പൊലീസ് അറിയിച്ചു.

Related posts

Leave a Comment