കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ് ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു.
ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് വിഭാഗത്തില്‍ ഗ്രാമിന് 4820 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന് 38560 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.
ഹോള്‍മാര്‍ക്ക് വെള്ളി ഗ്രാമിന് 100 രൂപയാണ് വില. സാധാരണ വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 75 രൂപയായി. 2020 ഓഗസ്റ്റ് 7 നാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായിരുന്നു സ്വര്‍ണവില.