ഇളയദളപതി വിജയ്ക്ക് വലിയ ജനപിന്തുണ : തമിഴ്‌നാടിനെ രക്ഷിയ്ക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ വ്യാപകം

ചെന്നൈ: ഇളയദളപതി വിജയ്ക്ക് വലിയ ജനപിന്തുണ , തമിഴ്നാടിനെ രക്ഷിയ്ക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ വ്യാപകം. ആദായനികുതിവകുപ്പിന്റെ ചോദ്യംചെയ്ലിന് ശേഷം ദളപതി വിജയ്ക്കുള്ള ആരാധക വൃത്തം കൂടിയെന്നാണ് ഇതോടെ വ്യക്തമാകുന്നത്. മാത്രമല്ല നടനെ കുടുക്കാന്‍ ശ്രമിച്ച ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് കൈയ്യും വീശി പോകേണ്ടി വന്നതും വിജയ് ഫാന്‍സ് ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ നടന് പിന്തുണയറിയിച്ച്‌ തമിഴ്നാട്ടില്‍ ആരാധകരുടെ പോസ്റ്റര്‍ പ്രചാരണം.

‘തമിഴ്നാടിനെ രക്ഷിക്കാന്‍ നിങ്ങള്‍ക്കേ സാധിക്കൂ’ എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മധുര ജില്ലയിലെ നിരവധി ഇടങ്ങളിലാണ് പോസ്റ്ററുകള്‍ ഉള്ളത്. പോസ്റ്ററുകളില്‍ വിജയ്‌ക്കൊപ്പം ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയും തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമുണ്ട്

Related posts

Leave a Comment