കീവ്: യുക്രെയ്നിലെ സപ്പോര്‍ഷ്യ ആണവനിലയത്തില്‍ റഷ്യയുടെ ആക്രമണം. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമാണിത്.
ആണവനിലയത്തില്‍ ഷെല്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. സംഭവത്തെ തുടര്‍ന്ന് അണുവികിരണത്തോത് ഉയര്‍ന്നു. തീയണയ്ക്കാന്‍ ഫയര്‍ എന്‍ജിനുകളെ റഷ്യ അനുവദിച്ചിട്ടുണ്ട്.
പരിശീലന കേന്ദ്രത്തിലും ലാബോര്‍ട്ടറിയിലുമാണ് തീപിടിത്തമുണ്ടായതെന്നും പ്രദേശത്ത് അണുവികിരണ സുരക്ഷ ഉറപ്പാക്കിയതായി പ്ലാന്റ് ഡയറക്ടര്‍ യുക്രെയ്ന് പറഞ്ഞു.
ചെര്‍ണോബ് ആണവദുരന്തം “ആവര്‍ത്തിക്കാന്‍’ മോസ്കോ ശ്രമിക്കുന്നതായി യുക്രെയ്ന് പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്കി ആരോപിച്ചു. റഷ്യയല്ലാതെ ഒരു രാജ്യവും ആണവനിലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തില്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഭീകര രാഷ്ട്രം ഇപ്പോള്‍ ആണവ ഭീകരതയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും സെലന്‍സ്കി പറഞ്ഞു