കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന് ദിലീപ്, സഹോദരന് പി.അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജ് എന്നിവര്‍ കൈമാറിയ മൊബൈല്‍ ഫോണില്‍ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച്.
കോടതിയുടെ അനുവാദത്തോടെ കൂടുതല്‍ സൈബര്‍ ഫൊറന്‍സിക് പരിശോധന നടത്താനുള്ള സാധ്യത ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളുണ്ടാവുമെന്ന് ക്രൈംബ്രാഞ്ച് കരുതുന്ന ഫോണ്‍ പ്രതികള്‍ ഇതുവരെ കൈമാറിയിട്ടില്ല. ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന്റെ തൊട്ടു മുന്‍പുള്ള ദിവസം ഫോണിലെ വിവരങ്ങള്‍ മായ്ച്ചതായി തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.