ടെഹ്‌റാന്‍: ഇരയുടെ കുടുംബം മാപ്പ് നല്‍കിയതോടെ വധശിക്ഷയില്‍ നിന്ന് മോചിക്കപ്പെട്ട യുവാവ് സന്തോഷം കൊണ്ട് ഹൃദയം പൊട്ടി മരിച്ചു.
ഇറാനിലാണ് സംഭവം. മരണപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷിക്കപ്പെട്ടയാളെ മോചിപ്പിക്കുക എന്നൊരു നിയമം അറേബ്യന്‍ രാജ്യങ്ങള്‍ പിന്തുടരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ദര്‍ അബ്ബാസിലെ കോടതിയില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിച്ചതോടെ 55 കാരനായ പ്രതി അതീവ സന്തോഷവാനാവുകയും തുടര്‍ന്ന് ഹൃദയാഘാതം മൂലം മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ പതിനെട്ടു വര്‍ഷത്തോളം ഇയാള്‍ ഇരയുടെ കുടുംബത്തോട് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അപേക്ഷിച്ചിരുവെന്നെങ്കിലും അവരത് ചെവിക്കൊണ്ടിരുന്നില്ല.
എന്നാല്‍, ഇരയുടെ മാതാപിതാക്കള്‍ മാപ്പ് നല്‍കിയെന്ന് യുവാവിനെ അറിയിച്ചതോടെ സന്തോഷവാനായ ഇയാള്‍ ഉടന്‍ തന്നെ നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്, വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് യുവാവ് മരണപ്പെട്ടന്നും, ഹൃദയാഘാതമാണ് കാരണമെന്നും സ്ഥിരീകരിച്ചത്.