പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ബംഗാള്‍ സ്വ​ദേ​ശി അറസ്റ്റില്‍

കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത അ​ന്ത​ര്‍ സം​സ്ഥാ​ന പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ബം​ഗാ​ള്‍ സ്വ​ദേ​ശി​യെ പു​ത്തൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​സ്റ്റ് ബം​ഗാ​ള്‍ ടി ​ഗാ​ര്‍​ഡ​ന്‍ ജ​ല്‍​പൈ​ഗു​ഡി​യി​ല്‍ സ​മീ​ര്‍ അ​ലാം (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജോ​ലി സം​ബ​ന്ധ​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​വെ​ച്ച്‌​ ഏ​ഴ് വ​യ​സ്സ്​ പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​ര്‍ അ​ലാ​മും കു​ടും​ബ​വും പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​വും ഇ​വ​ര്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സ്ഥാ​പ​നം വ​ക കോ​മ്ബൗ​ണ്ടി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

പ്ര​തി കു​റ്റം ചെ​യ്ത​ശേ​ഷം ഭാ​ര്യ​യു​മൊ​ത്തു മു​ങ്ങി. തു​ട​ര്‍​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ല​പ്പു​ഴ കെ. ​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍​വെ​ച്ച്‌ പു​ത്തൂ​ര്‍ എ​സ്.​എ​ച്ച്‌.​ഒ സു​ഭാ​ഷ് കു​മാ​ര്‍, എ​സ്.​ഐ ടി.​ജെ ജ​യേ​ഷ്, സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് എ.​എ​സ്.​ഐ മ​ധു, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ ഡാ​നി​യേ​ല്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment