കൊച്ചി | പീഡന പരാതിയിപ്പെട്ട വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ അന്വേഷണസംഘത്തിന് മുന്നില്‍ കീഴടങ്ങി.
അഭിഭാഷകനൊപ്പം കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിനായി എത്തുകയായിരുന്നു. ന്നും നാളെയും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ശ്രീകാന്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്ടറെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘത്തി മുമ്ബാകെ എത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കിയേക്കും. കൊച്ചിയിലെ ഫ്ലാറ്റില്‍വെച്ചും ഹോട്ടലില്‍വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ യുവതിയെ പീഡിപ്പിച്ചെന്നെ കേസില്‍ നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ബലാത്സംഗ ആരോപണം നിലനില്‍ക്കില്ലെന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നെന്നുമായിരുന്നു ഹരജിക്കാരിന്റെ വാദം. യുവതിയുടെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസാണ് നേരത്തെ കേസെടുത്തത്.