സ്വത്തിനായി മാതാപിതാക്കളെ വെട്ടി.

കൊല്ലം ഭരണിക്കാവില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അച്ഛനെയും അമ്മയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു.

നെടുംപുറത്ത് കൈരളിയില്‍ കരുണാകരന്‍ പിള്ള ഭാര്യ ശാന്തകുമാരി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മസംഭവത്തിന് ശേഷം തനിക്ക് വെട്ടേറ്റതായി പറഞ്ഞ് ചവറ പൊലീസ് സ്റ്റേഷനില്‍ എത്തിയ കുമാറിനെ പൊലീസ് നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീടാണ് പോലീസ് അറിയുന്നത് മാതാപിതാക്കളെ ഇയാള്‍ ആക്രമിക്കുകയായിരുന്നു എന്ന്.

വീടും സ്ഥലവും എഴുതി നല്‍കണം എന്നാവശ്യപ്പെട്ട് കുമാര്‍ മാതാപിതാക്കളുമായി വഴക്കിടുന്നത് പതിവാണ്. ഇന്നലെയും ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് ഉണ്ടായി. തടര്‍ന്നായിരുന്നു മാതാപിതാക്കള്‍ക്ക് നേരെ ആക്രമണം.

കസ്റ്റഡില്‍ എടുത്ത കുമാറിനെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. മാതാപിതാക്കളെ ആക്രമിച്ച ആയുധവും കണ്ടെടുത്തു. വധ ശ്രമത്തിന് ഇയാള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment