വിവാഹ ദിവസം വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : വിവാഹ ദിവസം വധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകള്‍ ഴ്‌സിങ്‌ വിദ്യാര്‍ഥിനിയായ മേഘ എന്ന 30 കാരിയാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ കുളിക്കാനായി മുറിയില്‍ക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ചപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് എ.സി.പി. കെ.സുദര്‍ശന്‍, ചേവായൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി. ചന്ദ്രബാബു എന്നിവര്‍ സ്ഥലത്തെത്തി. ചേവായൂര്‍ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു

Related posts

Leave a Comment