ഫെബ്രുവരി 15നകം റേഷന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍

കൊച്ചി: റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാറുമായി 15നകം ലിങ്ക് ചെയ്യണമെന്ന് റേഷനിങ് അധികൃതര്‍.

അല്ലാത്ത പക്ഷം, കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റും. ആദ്യഘട്ടമായി മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലെ വെള്ള നിറത്തിലേക്ക് മാറ്റും. ഇതോടെ റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയുടെ അളവും നിരക്കും മാറും.

നിലവില്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് റേഷന്‍ധാന്യം സൗജന്യവും പിങ്ക് കാര്‍ഡിന് കിലോ രണ്ടു രൂപയും നീല കാര്‍ഡിന് നാല് രൂപയും വെള്ളക്കാര്‍ഡിന് 10.90 പൈസയുമാണ് നിരക്ക്. പിങ്ക് നിറത്തിലെ കാര്‍ഡുകള്‍ക്ക് റേഷന്‍ വിഹിതം ആളൊന്നിന് അഞ്ച് കിലോയെന്ന തോതിലാണ്. പൊതു വിഭാഗത്തിന് നിശ്ചിത തോത് മാത്രമാണ്.

നിലവില്‍ ഒരാള്‍ പല കാര്‍ഡുകളിലൂടെ അധികറേഷന്‍ വിഹിതം കൈപ്പറ്റുകയും സര്‍ക്കാര്‍ പൊതുമേഖല ജീവനക്കാരും എന്‍ആര്‍ഐ അടക്കമുള്ളവരും മുന്‍ഗണനാ വിഭാഗത്തിലുള്ളവരുടെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയാണെന്നുമാണ് ആക്ഷേപം. കൊവിഡിനെ തുടര്‍ന്നുള്ള പ്രധാനമന്ത്രി അന്ന യോജനയിലൂടെയുള്ള സൗജന്യ അരിയും ഇതിലൂടെ അനധികൃതമായി ഇവര്‍ നേടുകയാണന്നും അധികൃതര്‍ ചുണ്ടിക്കാട്ടുന്നു.

2018 ലാണ് ഇ-പോസ് മെഷീന്‍ വരവോടെ റേഷന്‍കാര്‍ഡുകള്‍ ആധാര്‍ നമ്ബറുമായി ലിങ്ക് ചെയ്യാന്‍ ഉത്തരവായത്. കൊവിഡിനെ തുടര്‍ന്ന് പല ഘട്ടങ്ങളിലായി ഇത് നീട്ടി നല്കിയിരുന്നു. സംസ്ഥാനത്ത് നിലവിലുള്ള 91 ലക്ഷം റേഷന്‍ കാര്‍ഡില്‍ 55 ശതമാനവും മുന്‍ഗണനാ വിഭാഗത്തിലാണ്.

 

Related posts

Leave a Comment