വരുന്നൂ രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി; നിര്‍ണ്ണായക പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമന്‍

ഡല്‍ഹി : ഈ വര്‍ഷം തന്നെ രാജ്യത്തിന്‍റെ സ്വന്തം ഡിജിറ്റല്‍ കറന്‍സി യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു .
റിസര്‍വ്വ് ബാങ്കിന്റെ സമ്ബൂര്‍ണ്ണ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഡിജിറ്റല്‍ കറന്‍സി ഈ സാമ്ബത്തിക വര്‍ഷം തന്നെ പുറത്തിറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത് . ഇന്ത്യ ഒരു സെന്‍ട്രല്‍ ബാങ്ക് ഡ‍ിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നും നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതെസമയം പൂര്‍ണ്ണമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതായിരിക്കും പുതിയ ഡിജിറ്റല്‍ കറന്‍സി.

Related posts

Leave a Comment