ജയ്പുര്‍ : പ്രായപൂര്‍ത്തിയായ രണ്ടു പേര് വിവാഹം കഴിച്ചോ അല്ലാതെയോ ഒരുമിച്ച് ജീവിക്കുന്നതില്‍ സദാചാര ഇടപെടല്‍ ആവശ്യമില്ലെന്ന് മധ്യപ്രദേശ് ഹെെക്കോടതി.ജബല്‍പുര്‍ സ്വദേശി ഗുല്‍ജാര്‍ ഖാന് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് നന്ദിത ദുബെയാണ് ഇക്കാര്യം പറഞ്ഞത്.
വീട്ടുകാര്‍ പിടിച്ചുവച്ചിരിക്കുന്ന ഭാര്യ ആര്‍തി സഹു (19) വിനെ വിട്ടുകിട്ടണമെന്നായിരുന്നു ഹര്‍ജി. ആര്‍തി മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ആര്‍തിയെ വീട്ടുകാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കി. ഗുല്ജാറിന് ഭാര്യയെ വിട്ടുനല്‍കാനുള്ള നടപടി സ്വീകരിക്കാന്‍ കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്കി.