കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയര്‍ത്താന്‍ ആലോചന. ഒരു കോടി, ഒന്നേകാല്‍ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വര്‍ദ്ധിപ്പിക്കുക.
ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കാനും ആലോചനയുണ്ട്.
നിലവില്‍ ബമ്ബര്‍ ഒഴികെയുള്ള എല്ലാ ടിക്കറ്റുകള്‍ക്കും 40 രൂപയാണ് വില. 2019ലാണ് 30ല്‍ നിന്ന് 40 രൂപയായി ഉയര്‍ത്തിയത്. സര്‍ക്കാരാകും അന്തിമ തീരുമാനം സ്വീകരിക്കുന്നത്. ബമ്ബര്‍ ടിക്കറ്റ് വിലയില്‍ മാറ്റമില്ലെന്നും ബന്ധപ്പെട്ടവര്‍ കേരള കൗമുദിയോട് പറഞ്ഞു.
മിക്ക ജില്ലയിലും മാസംതോറും 100 മുതല്‍ 150 വരെ പുതിയ ഏജന്‍സികള്‍ ആരംഭിക്കുന്നുണ്ട്. ഏജന്റുമാര്‍ക്ക് നല്കാന് ലോട്ടറി തികയുന്നില്ല. നിലവില്‍ 1.8 കോടി ടിക്കറ്റുകളാണ് അച്ചടിക്കാന്‍ സാധിക്കുന്നത്. 12 സീരീസുകളിലായി 9 ലക്ഷം ടിക്കറ്റ് വീതം മാത്രമാണ് അച്ചടിക്കുന്നത്. നറുക്കെടുപ്പ് മെഷീനുകളില്‍ 12 സീരീസേ രേഖപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ട് സീരീസ് വര്‍ദ്ധിപ്പിക്കാനുമാകില്ല. വില കൂട്ടുന്നതോടെ അമിതമായി ടിക്കറ്റ് വാങ്ങുന്ന പ്രവണത കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, വരുമാനം കുറയുകയുമില്ല.
ടിക്കറ്റിന്റെ വില കൂട്ടുന്നതോടെ കച്ചവടക്കാരന് ലഭിക്കുന്ന കമ്മീഷന് തുക 8.64 രൂപയായി ഉയരും. 40 രൂപയുടെ ലോട്ടറി ടിക്കറ്റിന് കച്ചവടക്കാരന് ലഭിക്കുന്നത് 7.50 രൂപയാണ്. ഇത് 50 രൂപയാക്കുമ്ബോള് 8.64 രൂപയായി വര്‍ദ്ധിക്കും. ക്ഷേമനിധി ആനുകൂല്യം വര്‍ദ്ധിപ്പിക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ അറിയിച്ചു. മൊത്തവരുമാനത്തിന്റെ ഒരു ശതമാനമാണ് ക്ഷേമനിധി ആനുകൂല്യം. സമ്മാനഘടന പുതുക്കാന്‍ ആലോചനയുണ്ടെന്നും ആകര്‍ഷകമായ സമ്മാനം നല്‍കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.