കേന്ദ്ര ബജറ്റ് 2022: ആദായ നികുതി ഇളവിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: ഫെബ്രുവരി ഒന്നിന് രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബഡ്ജറ്റില്‍ ആദായ നികുതിയില്‍ ഇളവ് നല്‍കാന്‍ സാധ്യതകള്‍ എന്ന് റിപ്പോര്‍ട്ടുകള്‍ .കൊവിഡിലെ സാമ്ബത്തിക ഞെരുക്കം, നാണയപ്പെരുപ്പക്കുതിപ്പ്, തളരുന്ന ഉപഭോക്തൃ വിപണി എന്നിവ പരിഗണിച്ചാണിത്.

കൊവിഡില്‍ പ്രത്യക്ഷ നികുതി വരുമാനം പ്രതീക്ഷിച്ചതിനെക്കാള്‍ കൂടിയതും അനുകൂല ഘടകമാണ്.

രാജ്യത്ത് ഇപ്പോള്‍ കൊവിഡ് പ്രതിസന്ധി തുടരുന്നതിനാല്‍ ഇതുള്‍പ്പെടെ ചില ആനുകൂല്യങ്ങളും ഇളവുകളും ഇടം പിടിക്കാനും സാധ്യതകള്‍ ഉണ്ട്. ഉത്തര്‍പ്രദേശും പഞ്ചാബുമടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബഡ്ജറ്റ് ജനപ്രിയമാകാനും സാധ്യതകള്‍ ഏറെയാണ്.

അതേസമയം, ശമ്ബളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന, രണ്ടര ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ബാദ്ധ്യതയില്ല. സെക്‌ഷന്‍ 87എ പ്രകാരമുള്ള 100 ശതമാനം റിബേറ്റും കണക്കാക്കിയാല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരും നികുതി അടക്കേണ്ട. അടിസ്ഥാന ഇളവ് 2016-17ലാണ് രണ്ടു ലക്ഷം രൂപയില്‍ നിന്ന് രണ്ടര ലക്ഷമാക്കിയത്.

ഇക്കുറി 2.75 ലക്ഷമോ മൂന്നു ലക്ഷമോ ആക്കിയേക്കും. ലൈഫ് ഇന്‍ഷ്വറന്‍സ്, പ്രോവിഡന്റ് ഫണ്ട്, എഫ്.ഡി, സുകന്യസമൃദ്ധി യോജന തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിലൂടെ ആദായനികുതി ബാധകമായ വരുമാനത്തില്‍ നേടാവുന്ന നികുതിയിളവിന്റെ പരിധി ഒന്നര ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കിയേക്കാനും സാധ്യതകള്‍ ഉണ്ട്.

Related posts

Leave a Comment