മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ വീട്ടുകാര്‍ക്കെതിരെ പോക്‌സോ കേസ്.
വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശിശു ക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) ഇടപെടലില്‍ ആറുമാസം ഗര്‍ഭിണിയായ 17 കാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയെ 16ാം വയസിലാണ് വണ്ടൂര്‍ സ്വദേശിക്ക് വിവാഹം ചെയ്ത് കൊടുത്തത്. വരന്‍ ഇവരുടെ ബന്ധുവാണ്. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വീട്ടിലെ അംഗമാണ് പെണ്‍കുട്ടി. ബാലവിവാഹ നിരോധന നിയമപ്രകാരം വരന്‍, വരന്റെ വീട്ടുകാര്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍, എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്.
ചൈല്‍ഡ് ഡെലവപ്മെന്റ് പ്രൊജക്‌ട് ഓഫീസര്‍ക്കാണ് ശൈശവ വിവാഹം നടന്ന വിവരം ആദ്യം ലഭിച്ചത്. ഇവര്‍ പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്നാണ് സിഡബ്ല്യുസിയെ സമീപിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായതിനാലാണ് പോക്സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.