‘മുസ്ലിം ആണോ എങ്കില്‍ ബുദ്ധിമുട്ടായിരിക്കും”; കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് ‘പുഴു’ സംവിധായക

കൊച്ചിയില്‍ താമസിക്കാന്‍ ഫ്ലാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക റത്തീന. താന്‍ മുസ്ലിമായതുകൊണ്ടും ഭര്‍ത്താവ് കൂടെയില്ല എന്ന കാരണത്താലും, സിനിമയില്‍ ജോലി ചെയ്യുന്നു വ്യക്തി എന്ന കാരണങ്ങളാണ് ഉടമസ്ഥര്‍ പറയുന്നതെന്നും റത്തീന പറയുന്നു.

തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് കുറച്ചു കാലങ്ങളായി നേരിടുന്ന പ്രതിസന്ധിയെ കുറിച്ച്‌ പറഞ്ഞത്. മുന്‍പ് ഫ്ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം മുന്‍പുമുണ്ടായിട്ടുള്ളത് കൊണ്ട് ഇക്കാര്യത്തിലും പുതുമ തോന്നുന്നില്ല എന്നും റത്തീന കുറിച്ചു.

റത്തീനയുടെ പോസ്റ്റ്

റത്തീന ന്ന് പറയുമ്ബോ??’ ‘പറയുമ്ബോ? ‘ മുസ്ലിം അല്ലല്ലോ ല്ലേ?? ‘ ‘യെസ് ആണ്…’ ‘ ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!’ കൊച്ചിയില്‍ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്

ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോല്‍ ഇളക്കുമാരിക്കും! പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്, ഭര്‍ത്താവ് കൂടെ ഇല്ലേല്‍ നഹി നഹി.. സിനിമായോ, നോ നെവര്‍.. അപ്പോപിന്നെ മേല്‍ പറഞ്ഞ എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?!’ബാ.. പോവാം ….’

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘പുഴു’വിന്റെ സംവിധായകയാണ് റത്തീന. നാവാഗത സംവിധായകയായ റാത്തീനയുടെ ‘പുഴു’ ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്.

Related posts

Leave a Comment