തായ്ലന്ഡ്: തായ്ലന്ഡിലെ ഒരു പുരുഷന് അടുത്തിടെ താന്‍ ഡേറ്റിംഗിന് തിരയുന്ന യുവതികള്‍ക്ക് വേണ്ട യോഗ്യത സംബന്ധിച്ച ഒരു ആവശ്യം ഉന്നയിച്ച് എല്ലാവരേയും ഞെട്ടിച്ചു.
നിലവില്‍ കോവിഡ്-19 പൊസിറ്റീവ് ആണെന്ന് തെളിയിക്കാന്‍ കഴിയുന്ന ഒരു സ്ത്രീയുടെ കൂടെ ഡേറ്റിംഗിന് പോകാന്‍ ആഗ്രഹിച്ചു.
തായ്ലാന്റിലെ ഒരു ലൈന്‍ മെസേജിംഗ് ഗ്രൂപ്പില്‍ വന്ന ഈ മെസേജാണ് ഇപ്പോള്‍ അവിടത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇതിന്റെ സ്ക്രീന്‍ ഷോട്ട് അതിവേഗമാണ് ഫേസ്ബുക്കില്‍ വൈറലായത്.
നാലു ദിവസം മുമ്ബാണ് ഈ മെസേജ് പ്രചാരത്തിലായത്. ”കൊവിഡ് പോസിറ്റീവ് ആയ ഒരു പങ്കാളിയെ ഡേറ്റിംഗിന് വേണം. സമയം രാത്രി പത്തു മണി.”രോഗബാധിതരെ മാത്രം തിരയുന്നു. രാത്രി 10 മണിക്ക് ജോലി ആരംഭിക്കും. ഇങ്ങനെയാണ് ആ സന്ദേശം ആരംഭിക്കുന്നത്. തന്റെ ക്ളയന്റിനു വേണ്ടി എന്നു പറഞ്ഞാണ് ഒരാള്‍ ഈ സന്ദേശം പോസ്റ്റ് ചെയ്തത്.
“ക്ലയന്റ് കോവിഡ്-19 ന് പോസിറ്റീവായിരിക്കാന്‍ ആഗ്രഹിക്കുന്നു,” പോസിറ്റീവ് ഫലം അവതരിപ്പിച്ച് തനിക്ക് വൈറസ് ഉണ്ടെന്ന് തെളിയിക്കാന്‍ സഹകാരിക്ക് കഴിയണമെന്നും കൂട്ടിച്ചേര്‍ത്തു. പോസ്റ്റില്‍ തുടര്‍ന്നു പരാമര്‍ശിച്ചു:
”എന്റെ ക്ലയന്റിന് കൊവിഡ് പോസിറ്റീവാകണം. താല്‍പ്പര്യമുള്ള സ്ത്രീകള്‍ കൊവിഡ് പോസിറ്റീവാണ് എന്ന സര്‍ട്ടിഫിക്കറ്റുമായി വരണം. െസക്സിലേക്ക് ഒന്നും പോവണമെന്നില്ല, ഉമിനീരും ശ്വാസോച്ഛാസവും മറ്റും ശരീരത്തിലായാല്‍ മതി. വരുന്ന സ്ത്രീക്ക് മൂവായിരം മുതല്‍ അയ്യായിരം വരെ തായി ബാത് (12,000 രൂപ) പ്രതിഫലം നല്‍കും.” എന്നതായിരുന്നു മെസേജ്.
ഈ പറഞ്ഞ വ്യവസ്ഥകളോടെ സ്ത്രീകളെ സംഘടിപ്പിച്ചു കൊടുക്കാന്‍ തയ്യാറുള്ള ആള്‍ക്ക് 600 ബാത് (1400 രൂപ) കമീഷന് ഇനത്തില്‍ നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു.
ഈ മെസേജ് പുറത്തുവന്നതോടെ വലിയ തരത്തിലുള്ള ചര്‍ച്ചയാണ് തായ് ഫേസ്ബുക്ക് ഇടങ്ങളില്‍ നടക്കുന്നത്. ഇന്‍ഷുറന്‍സ് തുക തട്ടാനാണ് ഇങ്ങനെയൊരു ശ്രമം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
തായ്ലാന്റില് ഇന്‍ഷുറന്‍സ് കമ്ബനികള്‍ കൊവിഡ് -19 രോഗവും തങ്ങളുടെ പരിധിയില്‍ പെടുത്തിയിട്ടുണ്ട്. കൊവിഡ് ബാധിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം തായ് ബാത് (4.4 ലക്ഷം രൂപ) ആണ് ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുക.
ഇതിനെ തുടര്‍ന്ന് കൊവിഡ് പോസിറ്റീവ് ഇന്‍ഷുറന്‍സ് എടുക്കാന്‍ വലിയ തിരക്കാണ് ഇവിടെ. മഹാമാരിയുടെ തുടക്കത്തിലും 2021 പകുതിയിലുമായാണ് ഈ ഇന്‍ഷുറന്‍സ് പദ്ധതി ഏറെ പ്രചാരത്തില്‍വന്നത്.