വിധി ഖേദകരമെന്ന്‌ സിസ്‌റ്റര്‍ ലൂസി കളപ്പുര; കോടതിതന്നെ കുറ്റക്കാരനെന്ന്‌ കണ്ടെത്തുമെന്ന്‌ പ്രതീക്ഷ

കോട്ടയം:കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി സിസ്റ്റര്‍ ലൂസി കളപ്പുര.

സിസ്റ്റര്‍ വിധിയെ വിശേഷിപ്പിച്ചത് നീതിദേവത കോടതി മുറിക്കുളളില്‍വച്ച്‌ അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് . സിസ്റ്ററിന്റെ പ്രതികരണം ഫേസ്ബുക്കിലൂടെയായിരുന്നു.

കോടതി വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷന്‍ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങള്‍ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാര്‍, വൈദ്യപരിശോധന നടത്തിയ ഡോകട്ര്‍ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളില്‍ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെക്കുകയും ചെയ്തു. എന്നിട്ടും വിധി ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി വന്നു.

കോടതി മുറിയില്‍ നിന്ന് വിധി കേട്ട ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കല്‍ അഭിഭാഷകരെ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു. കോടതി വളപ്പില്‍ വച്ച്‌ ബിഷപ്പ് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം. കാറില്‍ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകലിലേക്ക് ഉയര്‍ത്തി കാണിക്കുകയും കൈ കൂപ്പുകയും മാത്രാണ് ഫ്രാങ്കോ ചെയ്തത്. ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു .

Related posts

Leave a Comment