ദിലീപിന്റെ വീട്ടിലും ഓഫീസിലും പരിശോധന; പൂട്ടിയ ഗേറ്റ് ചാടിക്കടന്ന് ക്രൈംബ്രാഞ്ച് സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പരിശോധന. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് പരിശോധന.

അടച്ചിട്ടിരുന്ന വീടിന്റെ ഗേറ്റ് ചാടിക്കടന്നാണ് അന്വേഷണ സംഘം അകത്ത് കടന്നത്.

നടിയെ അക്രമിച്ച കേസില്‍ വധഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന എന്നാണ് അറിയുന്നത്. ദിലീപ് ഇതില്‍ ജാമ്യം തേടി നേരത്തേ ഹൈക്കോടതിയില്‍ പോയിരുന്നു. വെള്ളിയാഴ്‌ച വരെ അറസ്റ്റുണ്ടാകില്ലെന്നാണ് കോടതി അറിയിച്ചിരുന്നത്. നാളെ വീണ്ടും കേസ് പരിഗണിക്കാനെടുക്കും.

ചുമലില്‍ കൈ വച്ച പൊലീസുദ്യോഗസ്ഥന്റെ കൈവെട്ടുമെന്നും മറ്റൊരു ഉദ്യോഗസ്ഥനെ ലോറി ഇടിച്ച്‌ കൊല്ലുമെന്നും ദിലീപ് പറഞ്ഞതായാണ് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ തന്നെ നിര്‍മാണ കമ്ബനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഓഫിസിലും സഹോദരന്‍ അനൂപിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

Related posts

Leave a Comment