പാറശ്ശാല: തമിഴ്നാട്ടിലെ ലോക്ഡൗണിന്റെ ഭാഗമായി കേരള-തമിഴ്നാട് അതിര്‍ത്തിപ്രദേശമായ ഊരമ്ബ്, കൊല്ലങ്കോട്, പളുകല്‍, ഇഞ്ചിവിള, പനച്ചമൂട് തുടങ്ങിയ ഭാഗങ്ങളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട് പൊലീസ്.
കടകമ്ബോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതം അടക്കമുള്ള എല്ലാ വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. തമിഴ്നാട് അതിര്‍ത്തിയായ ഇഞ്ചിവളയിലേക്ക് കേരളത്തില്‍ നിന്നുവരുന്ന വാഹനങ്ങള്‍ കടത്തിവിടുന്നില്ല. കെ.എസ്.ആര്.ടി.സി ബസുകള്‍ ഇഞ്ചിവിളക്ക് അപ്പുറത്തേക്ക് സര്‍വിസ് അനുവദിക്കില്ലെന്ന് തമിഴ്നാട് അധികൃതര്‍ അറിയിച്ചു.
ശബരിമല ദര്‍ശനം കഴിഞ്ഞുപോയ വാഹങ്ങള്‍ക്ക് തടസ്സമുണ്ടായില്ല. ഇരുചക്ര വാഹനങ്ങള്‍ പോലും കടത്തിവിടാതെയായിരുന്നു കഴിഞ്ഞദിവസം തമിഴനാട് പൊലീസിന്റെ പരിശോധന. ജനുവരി 6 മുതല്‍ 20 വരെയാണ് നിയന്ത്രണം. ഞായറാഴ്ചകളിലാണ് സമ്ബൂര്‍ണ ലോക്ഡോണ്‍. ചിത്രം. കെ.എസ്.ആര്.ടി.സി ബസുകള്‍ പാറശ്ശാല ഇഞ്ചിവിളക്ക് സമീപം പൊലീസ് തടയുന്നു