ഏലം മേഖലയിലെ പ്രശ്നങ്ങൾക്ക് നേരെ സർക്കാരുകളും സ്പൈസസ് ബോർഡും കണ്ണടച്ചതോടെ നിലനിൽപ്പിനായി യഥാർഥ കർഷകർ തന്നെ രംഗത്തിറങ്ങുന്നു

പ്രിയ കർഷക സുഹൃത്തുക്കളെ എല്ലാവർക്കും നമസ്കാരം..
6-ആം തിയ്യതി വണ്ടന്മേട്ടിൽ വച്ചു കൂടിയ ഇടുക്കി വയനാട് ഏലം കർഷകരുടെ മീറ്റിംഗ് ആണ് ഇപ്രകാരം ഒരു സമരത്തിലേക്ക് പോകുവാൻ കർഷകരെ നിർബന്ധിതം ആക്കിയത്….

സമരം ചെയ്തു സംഘടന വളർത്താം എന്ന ചിന്ത വയനാട് ഇടുക്കി ഏലം കർഷകർ കൂട്ടായ്മയ്ക്ക് തൽക്കാലം ഇല്ല… എനിക്ക് തോന്നുന്നു നമ്മുടെ ഗ്രൂപ്പിലെ അംഗങ്ങൾ ആയിട്ടുള്ള പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഈ കൂട്ടായ്മയുടെ പ്രവർത്തനം കൃത്യമായിട്ട് അറിയാവുന്നതാണ്…. ഇത് പറയുവാനുള്ള കാരണം പ്രിയപ്പെട്ടവരെ ഏലം കർഷക കൂട്ടായ്മകളുടെ ഇടയിൽ നിന്നുള്ള കൂട്ടായ്മകൾക്ക് തന്നെയാണ് നമ്മുടെ ഉൽപ്പന്നങ്ങൾക്ക് വില ലഭിക്കാതിരിക്കാൻ ഉള്ള പ്രധാന കാരണം.. നമ്മൾ ഏതെങ്കിലുമൊരു സമരപരിപാടിയോ വില ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുമ്പോൾ മറ്റുള്ള ഒരു ഏലം കർഷക കൂട്ടായ്മ ഇതിനെതിരെ വ്യാപകമായ പ്രചാരണമാണ് അഴിച്ചുവിടുന്നത്… ഞങ്ങൾ സമരത്തിന്റെ മറവിൽ പണപ്പിരിവ് നടത്തുന്നു എന്ന വരെ ഇവർ വാർത്തകൾ പടച്ചു വിടുന്നു… പ്രിയപ്പെട്ടവരെ WICF എന്ന കാർഷിക സംഘടന ഈ സമരത്തിന്റെ മറവിൽ യാതൊരുവിധ പണപ്പിരിവുകളോ മറ്റ് ക്യാഷ് പിരിവുകൾ ഒന്നും തന്നെ പിരിക്കാൻ ആരെയും തന്നെ ഏൽപ്പിച്ചിട്ടില്ല എന്ന് ആദ്യം തന്നെ അറിയിക്കട്ടെ.. അങ്ങനെ ആരെങ്കിലും നിങ്ങളോട് പണപ്പിരിവുകളോ സംഭാവനകളോ ചോദിക്കുന്നുണ്ട് അവരുടെ വിവരങ്ങൾ കൃത്യമായും നമ്മൾ ഞങ്ങളുടെ അഡ്മിൻ പാനലിനെ അറിയിക്കേണ്ടതാണ്…

പ്രിയപ്പെട്ടവരെ സംഘടനാ വളർത്തുക എ നമ്മുടെ ലക്ഷ്യമല്ല ഇതിന് പിന്നിൽ ഉള്ളത്. മറിച്ചു നാം ഇന്നെത്തി നിൽക്കുന്ന സാഹചര്യം നന്നായി മനസിലാക്കി ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അതിൽ പ്രധാനം ഏലക്കയുടെ അനിയന്ത്രിതമായ വിലയിടിവ് തന്നെ.. ഇതിന് പ്രധാന കാരണം ഏലം ലേലത്തിലെ അപാകതകൾ തന്നെ ആണ്. കോവിഡ് പശ്ചാത്തലത്തിൽ ആഗോള തലത്തിലോ ആംഭ്യന്തര വിപണിയിലോ കാര്യമായ വിലയിടിവ് ഉണ്ടായിട്ടില്ല എന്നത് സൂഷ്മമായി നിരീക്ഷിച്ചാൽ മനസിലാകും. ഡൽഹി, ബോംബെ തുടങ്ങിയ ഇടങ്ങളിൽ ഏലം വില 2000-2500 ആണ്. ഗൾഫ് രാജ്യങ്ങളിൽ 3000 ത്തിനു മുകളിൽ ആണ് വില. അപ്പോൾ പിന്നെ ഏലം കൃഷിക്കാരന് മാത്രം എന്ത് കൊണ്ട് വില ലഭിക്കുന്നില്ല… നമ്മൾ ചിന്തിച്ചു നോക്കേണ്ട കാര്യം അല്ലേ… പ്രിയപ്പെട്ടവരെ ഞാൻ ജോലിചെയ്യുന്ന തോട്ടത്തിലെ ഓണർ കൃത്യമായും പറയുകയാണ് അമേരിക്ക പോലുള്ള ഒരു രാജ്യത്ത്.. നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്താണ് ഏലക്കായുടെ വില… എന്നാൽ അതിൽ ഒരു അംശം പോലും നമ്മൾ കർഷകർക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.. അതില് യാഥാർഥ്യം എന്തെന്നാൽ കാര്യം ലളിതം ഇടനിലക്കാരും സ്‌പൈസസ് ബോർഡ്‌ അധികാരികളും ചേർന്ന് നടത്തുന്ന കള്ളക്കളികൾ. ഇത് നന്നായി മനസിലാക്കിയത് കൊണ്ടാണ് പുറ്റടിയിലെ സ്‌പൈസസ് ബോർഡ്‌ ഓഫീസിനു മുൻപിൽ സമരം നടത്തുവാൻ തീരുമാനിച്ചത്. സമരം നടത്തിയാൽ എന്ത് ഗുണം എന്ന് ചിലർ ചോദിക്കുന്നുണ്ട്. ഒരു വർഷത്തിൽ അധികം സമയം സമരം ചെയ്ത് കർഷക നിയമങ്ങൾ സർക്കാരിനെ കൊണ്ട് പിൻവലിപ്പിച്ച ഇന്ത്യയിലെ കർഷകർ നമുക്ക് മുന്പിലുണ്ട്.

135 കോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ എല്ലാവരും നമ്മുടെ ഏലക്കാ ഉപയോഗിക്കുന്നവരാണ് എന്ന നമുക്ക് പറയാൻ സാധിക്കില്ല എന്നാൽ കൃത്യമായ നൂറുകോടിയിലധികം ജനങ്ങളിലേക്ക് ഇത് എത്തപ്പെടുന്നുണ്ട്… അവർക്കെല്ലാം ഒരു 10 ഗ്രാം വെച്ചു കൊടുക്കാനുള്ള എലക്കാ പോലും നമ്മൾ ഉൽപാദിപ്പിക്കുന്ന ഇല്ല എന്നതാണ് സത്യം ലോക വിപണിയേക്കാൾ നമ്മുടെ രാജ്യത്ത് ഏലക്കായുടെ ഉപയോഗം വളരെ കൂടുതലായി കഴിഞ്ഞിരിക്കുന്നു…. അതൊന്നും മനസ്സിലാക്കാതെ നമ്മുടെ കൂട്ടായ്മയുടെ താറടിച്ചു കാണിക്കുന്നതിന് വേണ്ടി മാത്രം.. ഏലം കൃഷി ആണ് ഉപജീവനമാർഗ്ഗം എന്ന് തെറ്റിദ്ധരിപ്പിച്ച് നിങ്ങളെ വഞ്ചിക്കുന്ന വരെ നിങ്ങൾ സ്വയം തിരിച്ചറിയുക…

അതുകൊണ്ട് 13/01/2022 വ്യാഴം രാവിലെ 9 മണിക്ക് പുറ്റടി ഫെഡറൽ ബാങ്കിന്റെ മുൻപിൽ നിന്ന് കാൽ നട ജാഥയായി.. പുറ്റടി സ്പൈസസ് ബോർഡിലേക്ക് നമ്മൾ നീങ്ങുന്നു.. വളരെ സമാധാനപരമായി നടക്കുന്ന ഈ സമരത്തിൽ.. യാതൊരുവിധ അനിഷ്ട സംഭവങ്ങളും.. ഉണ്ടാവാതിരിക്കാൻ നമ്മൾ കർഷക സുഹൃത്തുക്കൾ എല്ലാവരും തന്നെ പ്രത്യേകം ശ്രദ്ധിക്കുക… ഈ സമരം എനിക്ക് വേണ്ടിയും… എന്റെ ഉപജീവന മാർഗത്തിലും വേണ്ടിയാണ് എന്ന് തിരിച്ചറിയുന്ന കർഷകർ അതാത് പ്രദേശത്തുള്ളവർ ഒരുമിച്ചു കൂടി വാഹന ക്രമീകരണം നടത്തി 9 മണിക്ക് എത്തിച്ചേരണം എന്ന് ഈ കർഷക കൂട്ടായ്മയ്ക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു. അതാതു പ്രദേശത്തുള്ള വരെ ഒരുമിപ്പിക്കാൻ.. നമ്മൾ വാട്സാപ്പ് കൂട്ടായ്മ തുടങ്ങിയിട്ടുണ്ട്.. അതിന്റെ ലിങ്കുകൾ നമ്മുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. പ്രിയപ്പെട്ട സുഹൃത്തുക്കൾ നിങ്ങളുടെ അതാത് പ്രദേശത്തെ വാട്ട്സ്ആപ്പ് കൂട്ടായ്മകളിൽ പങ്കാളിയാകുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

Related posts

Leave a Comment