ഗുണ്ടകള്‍ വിലസുന്നു.: കുലുക്കമില്ലാതെ പോലീസ്

തിരുവനന്തപുരം ജില്ലയെ നടുക്കിയ പോത്തന്‍കോട് സുധീഷ് വധക്കേസിനു ശേഷവും ജില്ലയില്‍ പലയിടത്തും ഗുണ്ടാ സംഘങ്ങളുടെ തേര്‍വാഴ്ച തുടരുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത് .

എന്നിട്ടും പോലീസ് നിഷ്‌ക്രിയമെന്ന് നാട്ടുകാരുടെ പ്രധാന ആക്ഷേപം.

ജില്ലാതലത്തില്‍ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കാനും കടുത്ത നടപടികള്‍ എടുക്കാനും പോലീസ് മേധാവി നേരത്തെ നിര്‍േദശിച്ചെങ്കിലും ഗുണ്ടകള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് യാതൊരു തരത്തിലും അറുതിയില്ല .പോത്തന്‍കോട് കൊലപാതകത്തിനു ശേഷം തുടരെത്തുടരെ ഇത്തരം അക്രമങ്ങള്‍ നഗരത്തില്‍ അരങ്ങേറുകയാണ്.

പോത്തന്‍കോടുതന്നെ അച്ഛനെയും മകളെയും വാഹനത്തില്‍ വച്ച്‌ കൈയേറ്റം ചെയ്ത സംഭവം, വിഴിഞ്ഞത്ത് പെട്രോള്‍ പമ്ബ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്, മണ്ണന്തലയിലും കാച്ചാണിയിലും ഉണ്ടായ അക്രമങ്ങള്‍, കോടതിയില്‍ സാക്ഷി പറഞ്ഞ ആള്‍ക്കെതിരേ നെടുമങ്ങാട് ഉണ്ടായ ആക്രമണം, ധനുവച്ചപുരത്ത് രണ്ടു മൂന്ന് ദിവസമായി പോലീസുകാര്‍ക്കു നേരേയുണ്ടായ അതിക്രമങ്ങള്‍ എന്നിവ ഇതില്‍ ചിലതാണ്.എന്നാല്‍ പോലീസുകാര്‍ എല്ലാം കണ്ണടച്ചുവിടുകയാണ് ഹേയുന്നത് . ഈ ആകമാനങ്ങള്‍ നടത്തുന്നതില്‍ പലരും പോലീസുകാര്‍ക്ക് കൃത്യമായ മാസപ്പടി എത്തിക്കുന്നവരാണ് .

Related posts

Leave a Comment