പാലോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ കാമുകന് അറസ്റ്റില്‍.
പെരിങ്ങമല അഗ്രിഫാം ഒരുപറ കരിക്കകം ആദിവാസി കോളനിയിലെ 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് 2021 നവംബര്‍ 21 ന് രാവിലെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന് ഇടിഞ്ഞാര്‍ വിട്ടികാവ് ആദിവാസി കോളനിയില്‍ കിഴക്കും കരകുന്നും പുറത്ത് വീട്ടില്‍ ശ്യാം എന്ന വിപിന്‍ കുമാര്‍(19) അറസ്റ്റിലായി. ഇയാള്‍ പെണ്‍കുട്ടിയുടെ കാമുകനായിരുന്നുവെന്ന സുഹൃത്തുക്കളുടെ മൊഴിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേസമയം, പെണ്‍കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ് മോര്‍ട്ടം പരിശോധനയില്‍ വെളിവാകുകയും ചെയ്തു. ഇതോടെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോലീസ് പെണ്‍കുട്ടിയുടെ സൂഹൃത്തുക്കളെ കേന്ദ്രികരിച്ച് അന്വേഷണം നടത്തുകയുകയും ശ്യാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.