മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കോഴിക്കോട്:ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മെഡിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി.കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ആദര്‍ശ് നാരായണ്‍ ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

 

തേഞ്ഞിപ്പലം സ്വദേശിയാണ് ആദര്‍ശ്.കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള മാനസിക പ്രയാസമാണ് ആത്മഹത്യയ്‌ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസമാണ് ആദര്‍ശ് വീട്ടില്‍ നിന്നും കോളേജിലെത്തിയത്.ഇതിന് പിന്നാലെ ആദര്‍ശ് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹപാഠികള്‍ വ്യക്തമാക്കി.

Related posts

Leave a Comment