തിരുവനന്തപുരം: ഒമിക്രോണ്‍ കേസുകള്‍ കൂടുന്നത് കണക്കിലെടുത്ത് സജ്ജമാകാന്‍ ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം.
കേസുകള്‍ കുത്തനെ കൂടിയാല്‍ ആദ്യ തരംഗങ്ങളിലേത് പോലെ പ്രാഥമിക, രണ്ടാംനിര ചികിത്സാകേന്ദ്രങ്ങള്‍ വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍.
രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആരോഗ്യവകുപ്പ് ഹോം കെയര്‍ പരിശീലനം നല്കാന് തുടങ്ങി.
ടിപിആര്‍ 10 കടന്നാല്‍ ഡെല്‍റ്റയെ ഒമിക്രോണ്‍ വകഭേദം മറികടന്നതായി കണക്കാക്കാമെന്നാണ് സര്‍ക്കാരിന്റെ ഭാഗമായ വിദഗ്ര്‍ പറയുന്നത്. 3.88ലേക്ക് താഴ്ന്ന ടിപിആര്‍ 2 ദിവസം കൊണ്ട് 6.8ലേക്കെത്തി.
ഈ ആഴ്ച്ച തന്നെ പത്ത് കടന്നേക്കുമെന്ന നിലയിലെത്തി. അതായത് ഒമിക്രോണ്‍ വഴി സംസ്ഥാനത്തേക്കും മൂന്നാംതരംഗമെത്തുന്നുവെന്ന സൂചന. ചികിത്സയിലുള്ളവരുടെ എണ്ണം കുത്തനെ കുറഞ്ഞു വരുന്നതിനിടെ പെട്ടെന്ന് കൂടി. 19,000ല്‍ നിന്ന് 6 ദിവസം കൊണ്ട് 25,000 കടന്നു.
ഒമിക്രോണിലൂടെ പ്രതിദിന കേസുകളില്‍ മൂന്നു മുതല്‍ അഞ്ചിരട്ടി വര്‍ധനവ് വരെയാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഒരു ശതമാനം ആശുപത്രികളിലും.1 ശതമാനം ഗുരുതരാവസ്ഥയിലുമെത്തിയേക്കും.