കോയമ്ബത്തൂര്‍: പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റും പട്ടാമ്ബി നഗരസഭ മുന്‍ ചെയര്‍മാനുമായ കെ എസ് ബി എ തങ്ങളെ തോക്കും തിരകളുമായി കോയമ്ബത്തൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റുചെയ്തു.
ബംഗളൂരുവിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയ തങ്ങളുടെ ബാഗ് ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് താേക്കും തിരകളും കണ്ടെത്തിയത്. ഏഴു റൗണ്ട് തിരകളാണ് കണ്ടെത്തിയതെന്നാണ് വിവരം.
ഇതുസംബന്ധിച്ച് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അതൊന്നും തങ്ങളുടെ പക്കലുണ്ടായിരുന്നില്ല. തുടര്‍ന്ന് അദ്ദേഹത്തെ സി ഐ എസ് എഫിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സി ഐ എസ് എഫ് തങ്ങളെ വിശദമായി ചോദ്യംചെയ്യുകയാണ്. പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
പാലക്കാട്ടെ പ്രമുഖ നേതാവായ കെ എസ് ബി എ തങ്ങള്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി കൂടിയാണ്. ചികിത്സാര്‍ത്ഥമാണ് അദ്ദേഹം ബംഗളൂരുവിലേക്ക് പോയതെന്നാണ് ബന്ധുക്കള്‍ നല്കുന്ന സൂചന. ഇദ്ദേഹത്തിനോ ബന്ധുക്കള്‍ക്കോ തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സില്ല എന്നാണ് ലഭിക്കുന്ന വിവരം.