അഗ്നിബാധയുണ്ടായ എം വി കവരത്തി കപ്പല്‍ ആന്ത്രോത്ത് എത്തിച്ചു

കൊച്ചി | കൊച്ചിയില്‍ നിന്ന് യാത്രക്കാരുമായി തിരിച്ച എം വി കവരത്തി യാത്രാ കപ്പല്‍ അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന്ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഉപയോഗിച്ച് കെട്ടി വലിച്ചുകൊണ്ടാണ് കടലില്‍ നിന്നും കപ്പല്‍ ദ്വീപിലേക്ക് നീക്കയത്. ആന്ത്രോത്തിലേക്കുള്ള യാത്രക്കാരെ ഇവിടെയിറക്കും. മറ്റ് ദ്വീപുകളിലേക്കുള്ളവരെ എംവി കോറല്‍ എന്ന കപ്പലിലേക്ക് മാറ്റും. 624 യാത്രക്കാരും 85 ജീവനക്കാരുമാണ് കപ്പലിലുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു എം വി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു എം വി കവരത്തി കപ്പലില്‍ തീപിടിത്തമുണ്ടായത്. എഞ്ചിന്‍ റൂമിലായിരുന്നു തീപിടിത്തം. ആളപായമൊന്നും ഉണ്ടായിരുന്നില്ല. വൈദ്യുത ബന്ധം തകരാറിലായതോടെ കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കപ്പല്‍ ഏറെ നേരം നിയന്ത്രണംവിട്ട് കടലില്‍ അലയുന്ന സാഹചര്യവുമുണ്ടായിരുന്നു. വൈദ്യുതി തടസപ്പെട്ടതോടെ ഫാന്‍, എസി സംവിധാനങ്ങള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.

Related posts

Leave a Comment