സ്കൂളുകളിലും അംഗന്‍വാടികളിലും കുട്ടികള്‍ക്ക് ഇനി മുതല്‍ ലഭിക്കുക പോഷക ഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി

തി​രു​വ​ന​ന്ത​പു​രം: സ്കൂളുകളിലും അംഗന്‍വാടികളിലും ഇനി മുതല്‍ കുട്ടികള്‍ക്ക് ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യും.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായാണ് പോഷകഗുണങ്ങള്‍ വര്‍ധിപ്പിച്ച അരി വിതരണം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത് ഫോര്‍ട്ടിഫൈഡ് അരി വിതരണം എ​ഫ്.​സി.​ഐ ആ​രം​ഭി​ച്ചു.

ഇത് കൂടാതെ ജ​നു​വ​രി മു​ത​ല്‍ വ​യ​നാ​ട് ജി​ല്ല​യി​ലെ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ഫോ​ര്‍​ട്ടി​ഫൈ​ഡ് അ​രി​യാ​കും റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ല​ഭി​ക്കു​ക​യെ​ന്നും എ​ഫ്.​സി.​ഐ അ​റി​യി​ച്ചു. 2024 ഓ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പൊ​തു​വി​ത​ര​ണ സ​മ്ബ്ര​ദാ​യ​ത്തി​ലൂ​ടെ വി​വി​ധ പ​ദ്ധ​തി​ക​ള്‍ വ​ഴി പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ച്ച അ​രി ന​ല്‍​കാ​നാ​ണ് കേ​ന്ദ്ര തീ​രു​മാ​നം. ദേ​ശീ​യ ആ​രോ​ഗ്യ സ​ര്‍​വേ​യി​ല്‍ ഗ​ര്‍​ഭി​ണി​ക​ളി​ലും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രി​ലും ഇ​രു​മ്ബ്,​ ഫോ​ളി​ക് ആ​സി​ഡ്,​ വി​റ്റാ​മി​ന്‍ ബി 12 ​എ​ന്നി​വ​യു​ടെ കു​റ​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​വ ചേ​ര്‍​ത്ത് പോ​ഷ​ക​സ​മൃ​ദ്ധ​മാ​ക്കി​യ അ​രി വി​ത​ര​ണം ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ആ​ഗോ​ള പ​ട്ടി​ണി സൂ​ചി​ക​യി​ല്‍ 107 രാ​ജ്യ​ങ്ങ​ളി​ല്‍ 94ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ല്‍ ര​ണ്ടു ഭാ​ഗ​വും ക​ഴി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ഭ​ക്ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​രി. അ​രി സൂ​ക്ഷ്മ പോ​ഷ​ക​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ഫോ​ര്‍ട്ടി​ഫൈ ചെ​യ്യു​ന്ന​ത് ദ​രി​ദ്ര വി​ഭാ​ഗ​ങ്ങ​ളി​ലെ പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ന്‍ മി​ക​ച്ച മാ​ര്‍ഗ​മാ​യാ​ണ് കേ​ന്ദ്ര ഭ​ക്ഷ്യ​മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​റിെന്‍റ വെ​ല്‍ഫെ​യ​ര്‍ സ്‌​കീ​മു​ക​ളി​ലു​ള്ള അ​ലോ​ട്ട്മെന്‍റ്​ മു​ഖാ​ന്ത​ര​മാ​ണ് അ​രി സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ന​ല്‍കു​ക.

നേ​ര​ത്തേ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക്കി​യ ഫോ​ര്‍​ട്ടി​ഫൈ​ഡ് അ​രി​യി​ല്‍ ഇരുമ്ബിന്റെ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ല്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലെ​ന്ന് ഫു​ഡ് സേ​ഫ്‌​റ്റി ആ​ന്‍​ഡ് സ്​​റ്റാ​ന്‍​ഡേ​ര്‍​ഡ് അ​തോ​റി​റ്റി ക​ണ്ടെ​ത്തി​യി​രു​ന്നു. മൈ​സൂ​രു സെന്‍റ​ര്‍ ഫോ​ര്‍ ഫു​ഡ് ടെ​ക്നോ​ള​ജി​യു​ടെ പ​രി​ശോ​ധ​ന​യി​ലും സാ​മ്ബി​ളു​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ 300 ട​ണ്‍ അ​രി​യാ​ണ് ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​തെ മി​ല്ലു​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന്, പു​തി​യ രീ​തി​യി​ല്‍ ഫോ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി കേന്ദ്രത്തിന്റെ അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

അരിയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍

ഒ​രു കി​ലോ ഫോ​ര്‍ട്ടി​ഫൈ​ഡ് അ​രി​യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന പോ​ഷ​ക​ങ്ങ​ള്‍. ഇ​രു​മ്ബ് (28 മി. ​ഗ്രാം- 42.5 മി. ​ഗ്രാം), ഫോ​ളി​ക് ആ​സി​ഡ് (75-125 മൈ​ക്രോ​ഗ്രാം), വി​റ്റ​മി​ന്‍ ബി -12 (0.75-1.25 ​മൈ​ക്രോ​ഗ്രാം), സി​ങ്ക് (10 മി.​ഗ്രാം- 15 മി.​ഗ്രാം), വിറ്റ​മി​ന്‍ എ (500-750 ​മൈ​ക്രോ​ഗ്രാം ആ​ര്‍ഇ), വി​റ്റ​മി​ന്‍ ബി -1 (1 ​മി.​ഗ്രാം- 1.5 മി.​ഗ്രാം), വി​റ്റ​മി​ന്‍ ബി -2 (1.25 ​മി.​ഗ്രാം- 1.75 മി.​ഗ്രാം)

പാചകം ചെയ്യേണ്ട രീതി

ഫോ​ര്‍ട്ടി​ഫൈ​ഡ് അ​രി പാ​ച​കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക രീ​തി ആ​വ​ശ്യ​മി​ല്ല. പാ​ച​കം ചെ​യ്യു​ന്ന​തി​നു​മു​മ്ബ് അ​രി വൃ​ത്തി​യാ​ക്കി സാ​ധാ​ര​ണ രീ​തി​യി​ല്‍ ക​ഴു​കേ​ണ്ട​തു​ണ്ട്. പാ​ച​കം ചെ​യ്ത​തി​നു​ശേ​ഷ​വും ഫോ​ര്‍ട്ടി​ഫൈ​ഡ് അ​രി പാ​ച​കം ചെ​യ്യു​ന്ന​തി​നു​മു​മ്ബു​ണ്ടാ​യി​രു​ന്ന അ​തേ ഗു​ണ​ങ്ങ​ളും സൂ​ക്ഷ്മ പോ​ഷ​ക നി​ല​വാ​ര​വും നി​ല​നി​ര്‍ത്തും.

Related posts

Leave a Comment