മുക്കം: ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. മണ്ഡലകാല വ്രതാരംഭത്തോടനുബന്ധിച്ച് മുക്കം നീലേശ്വരം ശിവക്ഷേത്രത്തില്‍ നിന്നും, ചെറുവണ്ണൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ നിന്നും ഇഡലിയും, സാമ്ബാറും കഴിച്ച 22 പേര്‍ക്കാണ് ഛര്‍ദിയും, വയറിളക്കവും ബാധിച്ചത്.
രാവിലെ വിതരണം ചെയ്തതിനു ശേഷം ബാക്കി വന്ന ഭക്ഷണം രാത്രിയില്‍ കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കവും ഛര്‍ദിയുമുണ്ടായ ഇവരില്‍ ഏഴുപേരെ മുക്കം സി.എച്ച്.സി യിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഛര്‍ദിയും ക്ഷീണവും കൂടുതലായി അനുഭവപ്പെട്ട നീലേശ്വരം മരുതോരകുന്നുമ്മല് നിധിന് (24) കോഴിക്കോട് മെഡിക്കല്‍ കോളജിലും, രാരംകോട്ടുമ്മല് നളിനി (42), മകന് ഹരികൃഷ്ണന് (16), മുതുവാട്ടു കുന്നുമ്മല്‍ അല്‍ഷിം (20), പൂക്കാല ശ്രീദേവി (48), അമ്ബലക്കുന്നുമ്മല് ഷഹ്ന (27), മഠത്തില്‍ മനു പ്രസാദ് (40), പുത്തുംപറമ്ബില് ശ്വേത (14) എന്നിവര്‍ മുക്കം സി.എച്ച്.സി യിലും ചികിത്സയിലാണ്. ഏഴു വയസ്സുകാരി ദിയ സുധീഷിനെ ഓമശ്ശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ മുക്കം ഗവ. ആശുപത്രിയിലും, മുക്കം, ഓമശ്ശേരി ഭാഗങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി പ്രഥമ ചികിത്സ തേടി.
കാറ്ററിങ് സര്‍വിസുകാര്‍ തയാറാക്കിയ ഭക്ഷണമാണ് ക്ഷേത്രത്തിലെത്തിച്ച് വിതരണം ചെയ്തത്. രാവിലെ വിതരണം ചെയ്ത് ബാക്കിയായ ഭക്ഷണം രാത്രിയിലും വിതരണം ചെയ്യുകയായിരുന്നു. ഏെ റക്കാലം ഉപയോഗിക്കാതിരുന്ന പാത്രങ്ങള്‍ അണുവിമുക്തമാക്കാതെ ഉപയോഗിച്ചതും, പഴകിയ ഭക്ഷണം കഴിച്ചതുമായിരിക്കാം ഭക്ഷ്യവിഷബാധക്ക് കാരണമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ് അധികൃതര്‍. മുക്കം നഗരസഭ ചെയര്മാന് പി.ടി. ബാബു, ആരോഗ്യ വകുപ്പ് ജീവനക്കാരായ ശ്രീജിത്ത്, റോഷന്, അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭാഗങ്ങളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു.