കണ്ണൂര്‍ :കേരള വിപണിയില്‍ ലഭിക്കുന്ന കറിപ്പൊടികളിലും മസാലകളിലും ക്യാന്‍സര്‍, ഡി എന്‍ എ ജനിതക വൈകല്യമുണ്ടാക്കുന്ന സുഡാന്‍ റെഡ് ഡൈ ഉണ്ടെന്ന് വിവരാവകാശ രേഖകള്‍.
തമിഴ്‌നാട് ഫുഡ് സേഫ്റ്റി കമ്മീഷണറാണ് വിവരങ്ങള്‍ നല്‍കിയതെന്ന് കറവപ്പട്ട കര്‍ഷകന്‍ ലിയനാഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിശോധനക്ക് വിധേയമാക്കിയ 160 എണ്ണത്തില്‍ എത്തിയോണ്‍ കീടനാശിനിയും 82 സാമ്ബിളുകളില്‍ സുഡാന്‍ റെഡ് ഡൈയും ഉള്ളതായാണ് അറിയിച്ചിരിക്കുന്നത്.
കേരള വിപണിയില്‍ നിന്ന് തമിഴ്‌നാട് മുളക്, മസാല സാമ്ബിളുകള്‍ പരിശോധനക്ക് എടുക്കുന്നത് ഒഴിവാക്കാന്‍ പ്രാദേശിക ചിക്കന്‍ സ്റ്റാളുകളിലൂടെയാണ് മസാലകള്‍ വിവിധ പേരുകളില്‍ വിറ്റഴിക്കുന്നത്. കോഴിക്കടകളിലേക്ക് വരുന്ന ലോറികളിലൂടെ എത്തിക്കുന്ന മസാല കച്ചവടത്തില്‍ നികുതി വെട്ടിപ്പും നടത്തുന്നു. മുളക് മസാല ഉത്പന്നങ്ങളില്‍ കീടനാശിനിയും സുഡാന്‍ സാന്നിധ്യവുമുണ്ടെങ്കിലും നിര്‍മാതാക്കള്‍ക്കെതിരെ യാതൊരു നിയമനടപടിയും കൈക്കൊള്ളുന്നില്ല.
അഞ്ച് ലക്ഷം രൂപ പിഴയും തടവ് ശിക്ഷയും ലഭിക്കേണ്ട ഇത്തരം കേസുകളില്‍ 2,000 രൂപ പിഴ ഈടാക്കി സര്‍ക്കാര്‍ ലഘൂകരിച്ച് കാണുകയാണ്. ആയിരക്കണക്കിന് ഏക്കറില്‍ ഉത്പാദിപ്പിക്കുന്ന മുളക് ഉപയോഗിച്ചുള്ള പൊടി പൂര്‍ണമായും കയറ്റി അയച്ച് ആഭ്യന്തര വിപണിയില്‍ മായം ചേര്‍ന്ന പൊടി വില്‍ക്കുകയാണെന്നും ലിയനാഡ് ജോണ്‍ പറഞ്ഞു.