ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് പുലര്‍ച്ചയോടെ കരയിലെത്തി.പുതുച്ചേരി തീരത്ത് ഇപ്പോള്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്.തീവ്രന്യൂനമര്‍ദ്ദം വെല്ലൂര്‍ ഭാഗത്തേയ്ക്കാണ് ഇപ്പോള്‍ സഞ്ചാരം.
തമിഴ്നാട്ടില്‍ പതിനാറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വീണ്ടും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്.കേരളത്തിലും ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.