പിതാവിന് മദ്യം നല്‍കി ബോധരഹിതനാക്കി 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; 40 കാരന്‍ അറസ്റ്റില്‍

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 40 കാരന്‍ അറസ്റ്റില്‍.

ഓച്ചിറയിലാണ് സംഭവം. ക്‌ളാപ്പന പാട്ടത്തില്‍ കടവ്, കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്.

14 കാരിയായ പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് സുമേഷ്. പിതാവിനെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

പെണ്‍കുട്ടി ബഹളംവെച്ചതോടെ പ്രദേശവാസികള്‍ ഓടിയെത്തി. തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസ് എടുത്തു

Related posts

Leave a Comment