ഇ​ന്ത്യ​ന്‍ ഗോ​ത​മ്ബ് പാ​ക് മ​ണ്ണി​ലൂ​ടെ അ​ഫ്ഗാ​നി​ലേ​ക്കെത്തും ; അനുമതി നല്‍കി ഇ​മ്രാ​ന്‍ ഖാ​ന്‍

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഗോ​ത​മ്ബ് നി​റ​ച്ച ട്ര​ക്കു​ക​ള്‍ പാകിസ്താന്റെ മ​ണ്ണി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന കാ​ര്യം അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍.

മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് തീ​രു​മാ​ന​മെ​ന്നും ഇ​മ്രാ​ന്‍ ചൂണ്ടിക്കാട്ടി .

ശൈ​ത്യ​കാ​ലം തു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​ന് അ​മ്ബ​തി​നാ​യി​രം ട​ണ്‍ ഗോ​ത​മ്ബ് അ​യ​ക്കാ​നാ​ണ് ഇ​ന്ത്യയുടെ തീ​രു​മാനം . ഇ​തി​ന് അ​യ്യാ​യി​രം ട്ര​ക്കു​ക​ള്‍ പാ​കി​സ്ഥാ​ന്‍ വ​ഴി അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ എ​ത്ത​ണം. ഗോ​ത​മ്ബ് ട്ര​ക്കു​ക​ള്‍ ക​ട​ത്തി​വി​ട​ണ​മെ​ന്ന് താ​ലി​ബാ​ന്‍ സ​ര്‍​ക്കാ​ര്‍ പാ​ക്കി​സ്ഥാ​നോ​ട് അ​ഭ്യ​ര്‍​ത്ഥി​ച്ചി​രു​ന്നു.ഈ സാഹചര്യത്തിലാണ് പാക് സര്‍ക്കാറിന്റെ മനം മാറ്റം .

 

Related posts

Leave a Comment